ചെന്നൈ: തമിഴ്നാട്ടില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് നാലായിരത്തിലധികം പേര്‍ക്കാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 4244 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 138470 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 68 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1966 ആയി ഉയര്‍ന്നു. നിലവില്‍ 46969 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം ബംഗാളിലും വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1560 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 30013 ആയി ഉയര്‍ന്നു. 26 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 932 ആയി ഉയര്‍ന്നു.
Tamil Nadu reports 68 deaths, 4244 new #COVID19 positive cases and 3,617 discharges today. The total number of positive cases stands at 1,38,470 including 46,969 active cases and 1,966 deaths: State Health Department pic.twitter.com/SZrIpL4FoN
— ANI (@ANI) July 12, 2020
Discussion about this post