ബംഗളൂരു: കര്‍ണാടകയില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2000ത്തിലധികം പേര്‍ക്കാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 2627 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 38843 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 684 ആയി ഉയര്‍ന്നു.
അതേസമയം തെലങ്കാനയിലും വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1269 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 34671 ആയി ഉയര്‍ന്നു. നിലവില്‍ 11883 ആക്ടീവ് കേസുകളാണ് ഉള്ളത്. 356 പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരിച്ചത്.
2,627 new #COVID19 cases and 71 deaths reported in #Karnataka in the last 24 hours, taking the total number of cases to 38,843 and death toll to 684: State Health Department pic.twitter.com/w5FZtNWDB5
— ANI (@ANI) July 12, 2020
Discussion about this post