മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് ഏഴായിരത്തിലധികം പേര്‍ക്ക്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 7827 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 254427 ആയി ഉയര്‍ന്നു.
മുംബൈയില്‍ മാത്രം പുതുതായി 1263 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ വൈറസ് ബാധിതരുടെ എണ്ണം 92720 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44 പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മുംബൈയില്‍ മരിച്ചവരുടെ എണ്ണം 5285 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 173 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 10289 ആയി ഉയര്‍ന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 140325 പേരാണ് രോഗമുക്തി നേടിയത്.
Maharashtra reported 7,827 new COVID-19 cases and 173 deaths in the last 24 hours, taking total number of cases to 2,54,427 including 1,40,325 recoveries and 10,289 deaths: State Health Department pic.twitter.com/yTpJu87wiF
— ANI (@ANI) July 12, 2020
Discussion about this post