മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നു. ഇന്ന് 7827 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,54,427 ആയി ഉയര്‍ന്നു. കൊവിഡ് മരണ നിരക്കും ഉയര്‍ന്നു. ഇന്ന് 173 പേര് കൂടി മരിച്ചു.
ഇതോടെ സംസ്ഥാനത്തെ ആകെ മരണം 10,289 ആയി. അതേസമയം ഇന്ന് 3340 പേര് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,40,325 ആയി. 55.15 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് ബാധിതരുള്ള മുംബൈയില്‍ മാത്രം ഇന്ന് 44 പേര് മരിച്ചു. ഇതോടെ മുംബൈയിലെ ആകെമരണം 5285 ആയി. 1263 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 92,720 ആയി.
Discussion about this post