ചണ്ഡിഗഢ്: ബിരുദം നേടുന്ന പെണ്‍കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് നല്‍കുന്ന പദ്ധതിയുമായി ഹരിയാന സര്‍ക്കാര്‍. വിദ്യാര്‍ത്ഥിനികള്‍ക്ക് പാസ്പോര്‍ട്ട് നല്‍കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 നും 25 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലേണിംഗ് ലൈസന്‍സും, ഹെല്‍മറ്റും വിതരണം ചെയ്യാന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയുടെ ഭാഗമായി പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഹെല്‍മറ്റ് വിതരണവും ചെയ്തു.