ബംഗളൂരു: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത ബംദളൂരുവില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 14 മുതല്‍ 22 വരെ ഒരാഴ്ചത്തേയ്ക്കാണ് നഗരത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിനെ പിന്നിലാക്കിയാണ് കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് വന്നിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കര്‍ണാടക. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 2,800നടുത്ത് കൊവിഡ് രോഗികളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കര്‍ണാടകയില്‍ ഇതുവരെ 36,216 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒറ്റ ദിവസം 70 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 613 ആയി.