ബംഗളൂരു: ഉത്തര്‍പ്രദേശില്‍ ചേതന്‍ ചൗഹാനടക്കം രണ്ട് മന്ത്രിമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കര്‍ണാടക ടൂറിസം മന്ത്രി സിടി രവിക്കും രോഗം ബാധിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച കാര്യം സിടി രവി തന്നെയാണ് അറിയിച്ചത്.
ഒരാഴ്ച്ചയ്ക്കിടയില്‍ ഞാന്‍ രണ്ട് തവണ കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. ആദ്യത്തേത് നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാമത്തേത് പോസിറ്റീവായി- അദ്ദേഹം പറയുന്നു. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് രവി. ഉത്തര്‍പ്രദേശില്‍ മുന്‍ ക്രിക്കറ്റ് താരവും ക്യാബിനറ്റ് മന്ത്രിയുമായ ചേതന്‍ ചൗഹാന്, ഉപേന്ദ്ര തിവാരി എന്നിവര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്.
നേരത്തെ മന്ത്രിമാരായ രാജേന്ദ്ര പ്രതാപ് സിങ്, ധരംസിങ് സെയ്നി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് റാം ഗോവിന്ദ് ചൗധരിയും ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post