ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

മുംബൈ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യ ബച്ചനും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരുടേയും ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നുവെങ്കിലും സ്രവ പരിശോധനയില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. താര കുടുംബത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്.

എന്നാല്‍ തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചന്‍ ആവശ്യപ്പെട്ടിരുന്നു.

തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ബച്ചന്റെ വസതിയായ ജസ്ല അണുവിമുക്തമാക്കി. ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. അതേസമയം, ജയാ ബച്ചന് കൊവിഡ് ഫലം നെഗറ്റീവാണ്. മുംബൈ നാനാവതി ആശുപത്രിയിലാണ് ബച്ചന്‍ ചികിത്സയിലുളളത്.

Exit mobile version