മുംബൈ: ബോളിവുഡ് താരം അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അനുപം ഖേറിന്റെ മാതാവ് ദുലരി, സഹോദരന്‍ രാജു, സഹോദരന്റെ ഭാര്യ റിമ, അവരുടെ മകള്‍ വൃന്ദ എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
താരം തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. അതേസമയം, തന്റെ പരിശോധന ഫലം നെഗറ്റീവാണെന്നും അദ്ദേഹം അറിയിച്ചു. അമ്മയെ മുംബൈ കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെല്ലാം സമ്പര്‍ക്കവിലക്കില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനുപുറമെ, നടി രേഖയുടെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥീരീകരിച്ചു. ഇതോടെ നടിയുടെ ബാന്ദ്രയിലുള്ള വസതി ബിഎംസി സീല്‍ ചെയ്തു. നടിയുടെ വീട്ടിലെ ജോലിക്കാരില്‍ ചിലര്‍ക്കും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്.