മുംബൈ: ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബച്ചന് കുടുംബത്തിലെ എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ജയാ ബച്ചന്, ഐശ്വര്യ റായ് എന്നിവരുടെ ആന്റിജന്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണ്. എന്നാല്‍ ഇവരുടെ സ്രവ പരിശോധനാ ഫലം ഞായറാഴ്ച പുറത്ത് വരുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ഥോപ് അറിയിച്ചു. ഫലത്തിനായി കാത്തിരിക്കുകയാണ് കുടുംബം.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചന് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചന് ആവശ്യപ്പെടുകയും ചെയ്തു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ബച്ചന്റെ വസതിയായ ജസ്ല അണുവിമുക്തമാക്കുകയും ചെയ്തു. വീട്ടിലെ ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി.
മുംബൈ നാനാവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുളളത്. ബച്ചന് പ്രാര്‍ത്ഥനയും ആശംസകളുമായി കേന്ദ്രമന്ത്രിമാരും ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും ക്രിക്കറ്റ് താരങ്ങളും ആരാധകരും ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ മേഖകളില്‍ നിന്നുള്ളവര്‍ രംഗത്തെത്തി.
Discussion about this post