കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇരുവരും. അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ആരോഗ്യനില സംബന്ധിച്ച വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ആശുപത്രി വൃത്തങ്ങള്‍.
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും പേടിക്കാനൊന്നുമില്ലെന്നും നാനാവതി സുപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമെന്നും അധികൃതര്‍ വ്യക്തമാക്കി.
ശ്വാസോച്ഛ്വസവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചന് നേരിയ പ്രശ്നങ്ങളുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ശനിയാഴ്ചയായിരുന്നു അഭിഷേകിനും വൈറസ് ബാധ പോസിറ്റീവായത്.
അതേസമയം ജയ ബച്ചനും, ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും എവിടെ നിന്നാണ് കൊവിഡ് ഉണ്ടായതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാര്‍ച്ച് 25 മുതല്‍ ജുഹുവിലെ വീട്ടില്‍ തന്നെയായിരുന്നു അമിതാഭ് ബച്ചന്.
ചില ടെലിവിഷന്‍ ഷോകളുടെ പ്രചാരണ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഷൂട്ട് ചെയ്തിരുന്നു. ചാനല്‍ സംഘം
വീട്ടിലെത്തിയായിരുന്നു ചിത്രീകരണം. ഇവരില്‍ നിന്നാണോ രോഗം രോഗബാധയുണ്ടായതെന്ന് പരിശോധിക്കുന്നുണ്ട്.
Discussion about this post