അഹമ്മദ് നഗര്‍: അഞ്ചുവയസുകാരി ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ്സംഭവം. കാരേഗാവ് സ്വദേശിയായ ദളിത് ബാലിക മരിച്ചതില്‍ പ്രതിഷേധിച്ച് അഹമ്മദ് നഗറിലെ വിവിധയിടങ്ങളില്‍ ദളിത് സംഘടനകള്‍ പ്രതിഷേധം നടത്തി.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് സഹോദരിക്കൊപ്പം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി, തിരിച്ചുവന്നതോടെ വയ്യാതെ കിടക്കുകയായിരുന്നു. കുട്ടിക്ക് അസുഖമാണെന്നാണ് വീട്ടുകാര്‍ കരുതിയത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.
ശേഷം പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയ ഡോക്ടര്‍മാരാണ് ബലാത്സംഗം നടന്നതായി സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് ബലാത്സംഗം നടന്നത് വ്യക്തമായത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post