മുംബൈ: മഹാരാഷ്ട്ര രാജ്ഭവനിലെ പതിനെട്ട് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജീവനക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സ്വയം നിരീക്ഷണത്തില്‍ പോയി.
രോഗം സ്ഥിരീകരിച്ചവരില്‍ ഗവര്‍ണറുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഉണ്ട്. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് എട്ടായിരത്തിലധികം പേര്‍ക്കാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 8139 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 246600 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 223 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 10116 ആയി ഉയര്‍ന്നു.
At least 18 people tested #COVID19 positive at Raj Bhavan (Governor's residence) in Mumbai, after they got themselves tested on their own. Brihanmumbai Municipal Corporation (BMC) to get them tested again: BMC Sources
— ANI (@ANI) July 12, 2020
Discussion about this post