വില 5,400 രൂപ, വിറ്റത് 20,000 രൂപയ്ക്ക്, അവസരം മുതലെടുത്ത് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസീവിര്‍ നാലിരട്ടി വിലയ്ക്ക് വിറ്റ മെഡിക്കല്‍ ഷോപ്പ് ഉടമ പിടിയില്‍

മുംബൈ: കോവിഡ് പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്ത് കൊണ്ടിരിക്കുമ്പോഴും അവസരം മുതലെടുത്ത് മെഡിക്കല്‍ ഷോപ്പ് ഉടമ. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ അനുമതി നല്കിയ ആന്റി വൈറല്‍ മരുന്ന് റെംഡിസീവിര്‍ അമിത വിലയ്ക്ക് വിറ്റ വ്യാപാരി പിടിയിലായി.

മുംബൈയിലാണ് സംഭവം. സംഭവത്തില്‍ മെഡിക്കല്‍ ഷോപ്പ് ഉടമയെ കൂടാതെ ഇയാളുടെ കൂടെ ജോലി ചെയ്യുന്ന ആളും അറസ്റ്റിലായി. റോഡ്രിഗസ് റൗള്‍ (31), സോനു ദര്‍ശി (25) എന്നിവരാണ് പിടിയിലായത്. 5,400 രൂപ വിലയുള്ള റെംഡിസീവിര്‍ 20,000 രൂപയ്ക്കാണ് മെഡിക്കല്‍ ഷോപ്പ് ഉടമ വില്‍ക്കാന്‍ ശ്രമിച്ചത്.

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ റെംഡിസീവിറിന് വന്‍ ഡിമാന്‍ഡുണ്ട്. ഈ അവസരം മുതലെടുക്കുകയായിരുന്നു മെഡിക്കല്‍ ഷോപ്പ് ഉടമയും സഹായിയും. റെംഡസീവിറിന്റെ വേറെയും പായ്ക്കറ്റുകള്‍ പോലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.

കരിചന്തയില്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് വില്പ്പനയ്‌ക്കെത്തുന്നുണ്ടോ എന്നും ാേപാലീസ് അന്വേഷിക്കുന്നുണ്ട്. നാലിരട്ടിയ്ക്ക് മരുന്ന് വിറ്റ ഈ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് വിശദമായി തന്നെ അന്വേഷിക്കുന്നുണ്ട്.

Exit mobile version