മുംബൈ: മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് എട്ടായിരത്തിലധികം പേര്‍ക്കാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 8139 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 246600 ആയി ഉയര്‍ന്നു.
മുംബൈയില്‍ മാത്രം പുതുതായി 1308 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 91457 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 39 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 5241 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 223 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 10116 ആയി ഉയര്‍ന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 99202 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 136985 പേരാണ് രോഗമുക്തി നേടിയത്.
8,139 #COVID19 cases, 4,360 discharged & 223 deaths reported in Maharashtra today. Total number of cases in the state is now at 2,46,600, including 99,202 active cases, 1,36,985 discharged and 10,116 deaths: State Health Department pic.twitter.com/6ozzX6drqx
— ANI (@ANI) July 11, 2020
Discussion about this post