കൊല്‍ക്കത്ത; തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും മഹാമാരിയായ കൊവിഡ് 19 ബാധിച്ചുവെന്ന് വെളിപ്പെടുത്തി നടി കോയല്‍ മല്ലിക്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മല്ലിക്, മാതാവ് ദീപാ മല്ലിക്, ഭര്‍ത്താവും നിര്‍മ്മാതാവുമായ നിസ്പാല്‍ സിംഗ് തുടങ്ങിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
എല്ലാവരും സമ്പര്‍ക്ക വിലക്കിലാണെന്നും താരം വ്യക്തമാക്കി. മെയ് മാസത്തില്‍ തനിക്ക് കുഞ്ഞു പിറന്ന വിവരം നടി ആരാധകരുമായി പങ്കുവച്ചിരുന്നു. കോയലിന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുഞ്ഞ് നിലവില്‍ കഴിയുന്നത്.
Baba Ma Rane & I are tested COVID-19 Positive…self quarantined!
— Koel Mallick (@YourKoel) July 10, 2020