ചെന്നൈ: തമിഴ്നാട്ടില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂവായിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 3680 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 130261 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1829 ആയി ഉയര്‍ന്നു. 46105 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 82324 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം കര്‍ണാടകയിലും കൊവിഡ് കേസുകളുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2313 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 33418 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 543 ആയി ഉയര്‍ന്നു.
Tamil Nadu reports 3,680 new #COVID19 positive cases and 64 deaths today, taking the total number of positive cases to 1,30,261 including 46,105 active, 82,324 discharges and 1,829 deaths: National Health Mission, TamilNadu
— ANI (@ANI) July 10, 2020
Discussion about this post