മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴായിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 7862 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 238461 ആയി ഉയര്‍ന്നു.
മുംബൈയില്‍ മാത്രം 1354 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 90149 ആയി ഉയര്‍ന്നു. ഇന്നലെ 73 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 5202 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 226 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9893 ആയി ഉയര്‍ന്നു. അതേസമയം 132625 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
7862 new #COVID19 positive cases, 226 deaths and 5366 people discharged today in Maharashtra. The total number of positive cases in the state stands at 2,38,461 including 9,893 deaths and 1,32,625 people recovered: Public Health Department, Maharashtra pic.twitter.com/IqO1KJXbz8
— ANI (@ANI) July 10, 2020
Discussion about this post