മുംബൈ: തന്റെ ജന്മദിനത്തില് വ്യത്യസ്തമായ ആഘോഷവുമായി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്ക്കര്‍. 35 കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കിയാണ് താരം തന്റെ 71-ാം ജന്മദിനം ആഘോഷിച്ചത്.
കാര്‍ഘറിലെ ശ്രീ സത്യ സായി സഞ്ജീവനി ആശുപത്രിയിലെ ചൈല്‍ഡ് ഹാര്‍ട്ട് കെയര്‍ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കാണ് ഗാവസ്ക്കര്‍ സഹായമെത്തിക്കുന്നത്. രാജ്യത്തിനായി സ്വന്തമാക്കിയ 35 സെഞ്ചുറികളുടെ ഓര്‍മ്മയ്ക്കായി 35 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കുള്ള ചെലവ് താരം വഹിക്കുമെന്ന് അറിയിച്ചു.
കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുടെ ചെലവ് താങ്ങാന്‍ സാധിക്കാത്ത മാതാപിതാക്കള്‍ക്ക് കഴിഞ്ഞ വര്‍ഷവും ഗാവസ്ക്കര്‍ സഹായമെത്തിച്ചിരുന്നു. പിന്നാലെയാണ് ജന്മദിനത്തിലെ സഹായം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ നിലപാടിന് കൈയ്യടിച്ച് രംഗത്ത് വന്നിരിക്കുന്നത്. നിരവധി പേര് ആശംസകളും നേര്‍ന്നു.
Discussion about this post