ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഇനി മുതല്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുക. ഓഫീസ് സ്റ്റാഫിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി വര്‍ക്കം ഫ്രം ഹോമിലേയ്ക്ക് മാറിയത്.
‘ഔദ്യോഗിക വസതിയും ഓഫിസുമായ കൃഷ്ണയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ഇന്നു മുതല്‍ കുറച്ചു ദിവസത്തേക്ക് ഞാന്‍ വീട്ടിലിരുന്നുകൊണ്ടാണ് ചുമതലകള്‍ നിര്‍വഹിക്കുക’ യെദ്യൂരപ്പ അറിയിച്ചു. ഓണ്‍ലൈനിലൂടെ ആവശ്യമായ നിര്‍ദേശങ്ങള്‍ താന്‍ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ആരോഗ്യവാനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് പരിഭ്രാന്തരാകരുതെന്നും മുന്‍കരുതലിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണ അണുനശീകരണത്തിനായി അടച്ചിരുന്നു. ഔദ്യോഗിക വസതിയില്‍ നിയമിച്ചിരുന്ന ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ ബന്ധുവിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു അണുനശീകരണം നടത്തിയത്.