മുംബൈ: ബോളിവുഡ് താരം ജഗ്ദീപ് അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. ഷോലെ, അന്താസ് അപ്ന അപ്നാ, സൂര്‍മ ഭോപാലി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അദ്ദേഹം. ബോളിവുഡില്‍ അദ്ദേഹം ശ്രദ്ധേയമായത് ഹാസ്യവേഷങ്ങളിലാണ്. നാനൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ബാലതാരമായാണ് ജഗ്ദീപ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സയിദ് ഇഷ്തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് യഥാര്‍ത്ഥ നാമം. ബോളിവുഡ് താരമായ ജാവേദ് ജഫ്രിയുടേയും മിനി സ്ക്രീന്‍ ഡയറക്ടര്‍ നവേദ് ജഫ്രിയുടേയും പിതാവാണ്. ബീഗം ജഫ്രിയാണ് ഭാര്യ.
2012ല്‍ റൂമി ജഫ്രിയുടെ സംവിധാനത്തില്‍ അക്ഷയ് ഖന്നയും ശ്രീയ ശരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗലി ഗലി ചോര്‍ ഹൈയിലാണ് അദ്ദേഹം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്, ജോണി ലിവര്‍, ഹന്‍സാല്‍ മെഹ്ത തുടങ്ങിയവര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Heard the sad news of Jagdeep Saab’s demise. Always enjoyed watching him on screen. He brought so much joy to the audience. My deepest condolences to Jaaved and all members of the family. Prayers for Jagdeep Saab’s soul🙏
— Ajay Devgn (@ajaydevgn) July 8, 2020
Discussion about this post