ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ ഫേസ്ബുക്ക് അടക്കം 89 ആപ്പുകള്‍ കൂടി നിരോധിച്ച് കരസേന. കരസേനാ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഫേസ്ബുക്ക്, പബ്ജി, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ 89 ആപ്പുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആപ്പുകള്‍ വഴി ഫോണിലെ വിവരങ്ങള്‍ ചോരുന്നതാണ് നിരോധനത്തിന് കാരണമായി സേന ചൂണ്ടിക്കാട്ടുന്നത്.
വാര്‍ത്ത അപ്പ്ളിക്കേഷന്‍ ആയ ഡെയിലി ഹണ്ട്, ഡേറ്റിംഗ് അപ്പായ ടിന്റര്‍, കൗച് സര്‍ഫിംഗ്, പബ്ജി, ക്ലാഷ് ഓഫ് കിങ്സ്, ട്രൂ കോളര്‍ തുടങ്ങിയവയും നീക്കം ചെയ്യേണ്ട ആപ്പുകളുടെ പട്ടികയില്‍ ഉണ്ട്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 59 ചൈനീസ് ആപ്പുകള്‍ക്ക് പിന്നാലെയാണ് മറ്റു 89 ആപ്പുകള്‍ കൂടി ഒഴിവാക്കണമെന്ന് കരസേന നിര്‍ദേശിച്ചിരിക്കുന്നത്.
Indian Army asks personnel to delete 89 apps including Facebook, TikTok, Tinder, PUBG
Read @ANI Story | https://t.co/4zSxSKcfP2 pic.twitter.com/3nXXqSHOZA
— ANI Digital (@ani_digital) July 8, 2020
Discussion about this post