ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2062 പേര്‍ക്കാണ് ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 28877 ആയി ഉയര്‍ന്നു. ബംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത്. 12509 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54 പേരാണ് വൈറസ് ബാധമൂലം കര്‍ണാടകയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 470 ആയി ഉയര്‍ന്നു.
അതേ സമയം തെലങ്കാനയിലും രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1924 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 29536 ആയി ഉയര്‍ന്നു. 11 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 324 ആയി ഉയര്‍ന്നു.
2062 new COVID-19 cases and 54 deaths reported in Karnataka in the last 24 hours, taking total number of cases to 28,877 and death toll to 470. Bengaluru has the highest number of cases at 12,509: State Health Department pic.twitter.com/wzGB4kEwDm
— ANI (@ANI) July 8, 2020
Discussion about this post