കൊവിഡ് 19; മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6603 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 223724 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 198 പേര്‍

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6603 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 223724 ആയി ഉയര്‍ന്നു.

മുംബൈയില്‍ മാത്രം പുതുതായി 1381 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 87513 ആയി ഉയര്‍ന്നു. 62 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 5061 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 198 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 9448 ആയി ഉയര്‍ന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 91065 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 123192 പേരാണ് രോഗമുക്തി നേടിയത്.

Exit mobile version