ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 330 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.
മുംബൈ, ലണ്ടന്‍, യുഎഇ എന്നിവിടങ്ങളിലെ ഫ്‌ലാറ്റുകള്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികള്‍ക്കെതിരായി 2018ല്‍ പാസാക്കിയ നിയമപ്രകാരമാണ് നടപടി.
മുംബൈ വര്‍ളിയിലെ സമുദ്ര മഹലിലെ ഫ്‌ലാറ്റ്, മഹാരാഷ്ട്രയിലെ അലിബാഗിലെ ഫാം ഹൗസ്, രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ വിന്‍ഡ് മില്‍, ലണ്ടനിലേയും യുഎഇയിലേയും ഫ്‌ലാറ്റുകള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.
നീരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടേയും ഉടമസ്ഥതയിലുള്ള സ്വര്‍ണാഭരണങ്ങളുടെ 108 പെട്ടികള്‍ ഹോങ്കോങ്ങില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ ഇന്ത്യയിലെത്തിച്ചിരുന്നു. 1,350 കോടി മൂല്യമുള്ള 2,340 കിലോ ഗ്രാം സ്വര്‍ണമാണ് എത്തിച്ചത്.