സൗജന്യ ഭക്ഷ്യധാന്യങ്ങൾ നവംബർ വരെ നീട്ടി; തീരുമാനത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി കാലത്തെ നേരിടാൻ 81 കോടി ജനങ്ങൾക്കായി കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച സൗജന്യ റേഷൻ പദ്ധതി നവംബർ വരെ നീട്ടും. ഈ തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

ഒരു കുടുബത്തിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങൾ നവംബർ മാസം വരെ സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി. 1.49 ലക്ഷം കോടി രൂപ ചെലവഴിക്കുന്ന പദ്ധതി 81 കോടി ജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രവാർത്താവിതരണ പ്രക്ഷേണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 7.4 കോടി സ്ത്രീകൾക്ക് സെപ്റ്റംബർ വരെ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

24 ശതമാനം ഇപിഎഫ് വിഹിതം കുറയ്ക്കുന്നത് ഓഗസ്റ്റ് വരെ നീട്ടാനും തീരുമാനിച്ചതായി കാബിനറ്റ് യോഗത്തിന് ശേഷം മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

Exit mobile version