ന്യൂഡല്‍ഹി: ശമ്പളം ചോദിച്ച ജീവനക്കാരിയെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു. സംഭവത്തില്‍ സ്പാ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ മാല്‍വിയ നഗറിലാണ് സംഭവം.
ലോക്ക്ഡൗണിന് മുമ്പ് മാര്‍ച്ച് 22 വരെ ഒന്നരമാസത്തോളം യുവതി സ്പായില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം നല്കാന് ഉടമ തയാറായില്ല. ഇതിനെ തുടര്‍ന്ന് ശമ്പളം ചോദിക്കുകയായിരുന്നു. ശേഷം ജീവനക്കാരിയെ രജിനി വീട്ടിലേക്ക് വിളിച്ചു വരുത്തി.
വീട്ടില്‍ വിളിച്ചുവരുത്തിയ രജനി യുവതിയെ വീട്ടു ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചു. ശേഷം ശമ്പളം നല്‍കാമെന്ന് വാഗ്ദാനവും ചെയ്തു. എന്നാല്‍, യുവതി ജോലി ചെയ്യില്ലെന്ന് അറിയിച്ചതോടെ നായെ അഴിച്ചു വിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
പരിക്കേറ്റ യുവതി കരഞ്ഞതോടെ രജനി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പിന്നാലെ പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. യുവതിക്ക് കഴുത്തിലും തലയിലും സാരമായി മുറിവുണ്ട്. തലയില്‍ 15 സ്റ്റിച്ചുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post