ചെന്നൈ: ബോബ് കട്ടല്ല, ഇത്തവണ മനംമയക്കുന്ന സില്‍ക്കി ഹെയര്‍ സ്റ്റൈലുമായിട്ടാണ് തമിഴ്നാട്ടിലെ മണ്ണാര്‍ഗുഡി രാജഗോപാലസ്വാമി ക്ഷേത്രത്തിലെ ശെങ്കമലം എന്ന ആനയുടെ വരവ്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നേരത്തേ ‘ബോബ് കട്ടി’ലൂടെയാണ് ശെങ്കമലം തരംഗമായത്, ഇപ്പോള്‍ സില്‍ക്കി ഹെയര്‍ സ്റ്റൈലിലും.
വനംവകുപ്പ് ഉദ്യോഗസ്ഥ സുധാ രാമനാണ് ശെങ്കമലത്തിന്റെ പുത്തന്‍ രൂപം ഞായറാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2003-ലാണ് കേരളത്തില്‍നിന്ന് മണ്ണാര്‍ഗുഡി രാജഗോപാലസ്വാമി ക്ഷേത്രത്തിലേക്ക് ശെങ്കമലത്തെ എത്തിക്കുന്നത്. കൃത്യമായ പരിപാലനത്തിനൊപ്പം പാപ്പാന് രാജഗോപാല്‍ ശെങ്കമലത്തിന്റെ തലമുടി ഭംഗിയാക്കുന്നതിലും മിടുക്ക് കാണിക്കുകയായിരുന്നു. ആദ്യം ശെങ്കമലത്തിന്റെ തലമുടി വളര്‍ത്തുകയാണ് ചെയ്തത്. പിന്നീട് മുടിയില്‍ ‘ബോബ് കട്ട്’ പരീക്ഷണം നടത്തി.
‘സില്‍ക്കി ഹെയറി’ലേക്കുള്ള രൂപപരിണാമത്തിനും കാരണമായത് യുട്യൂബ് ദൃശ്യങ്ങളായിരുന്നെന്ന് രാജഗോപാല്‍ പറയുന്നു. താന്‍ ആനയെ കാണുന്നത് കുട്ടിയെപ്പോലെയാണെന്നും അതിനാലാണ് തലമുടിയുടെ ശൈലി മാറ്റാന്‍ ശ്രമിക്കുന്നതെന്നുമാണ് രാജഗോപാലന്‍ പറയുന്നു. വേനല്‍ക്കാലത്ത് ദിവസം മൂന്നു പ്രാവശ്യവും മറ്റുസമയങ്ങളില്‍ ദിവസത്തില്‍ ഒരിക്കലും താരന് കളയുന്ന ഷാംപൂ ഉപയോഗിച്ച് രാജഗോപാല്‍ ശെങ്കമലത്തിന്റെ തലമുടി കഴുകും. കുളിപ്പിക്കാന്‍ 45,000 രൂപ ചെലവില്‍ പ്രത്യേക ഷവര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post