ചെന്നൈ: കൊവിഡ് രോഗം വലിയ സാമ്പത്തിക പ്രതിസന്ധിയും മാനസികമായ തകർച്ചയ്ക്കും കാരണമായിരിക്കെ ഈ പ്രതിസന്ധിയെയും പോസിറ്റീവായി കണ്ട് ‘മാസ്ക് പൊറോട്ട’ ഇറക്കി വിജയം കൊയ്യുകയാണ് ഈ ഹോട്ടൽ. ദിനംപ്രതി ആയിരത്തോളം കൊവിഡ് കേസുകൾ ഒരു ഘട്ടത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട് ആശങ്കയിലായ തമിഴ്നാട്ടിലാണ് ഈ വ്യത്യസ്ത പൊറോട്ടയുള്ളത്.
ദിനംപ്രതി രോഗബാധിതർ വർധിക്കുമ്പോൾ കൊവിഡ് സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ലക്ഷ്യമിട്ടാണ് മധുരയിലെ ഒരു ഹോട്ടൽ ഭക്ഷണ മെനുവിൽ ‘മാസ്ക് പൊറോട്ട’ പുതിയ ഐറ്റം കൂടി ഉൾപ്പെടുത്തിയത്.
സംഗതി പരിഷ്കാരിയായ മാസ്കിന്റെ രൂപത്തിലാണെങ്കിലും നല്ല നാടൻ പൊറോട്ടയുടെ രുചി തന്നെയാണ് ഇതിനും. കൊവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാക്കി നൽകുന്നതിനാണ് ഇത്തരമൊരു വഴി തെരഞ്ഞെടുത്തതെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ പൊറോട്ടയ്ക്ക് ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെയാണ് കോവിഡ് അവബോധത്തിനായി ഇവർ ജനപ്രീയ ഐറ്റമായ പൊറോട്ട തന്നെ തെരഞ്ഞെടുത്തതും.
Discussion about this post