ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 22752 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 742417 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 482 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇചതോടെ മരണസംഖ്യ 20642 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 264944 ആക്ട്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 456831 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 5134 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 217121 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 9250 ആയി ഉയര്‍ന്നു. നിലവില്‍ 89294 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 118558 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ഡല്‍ഹിയില്‍ 2008 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 102831 ആയി ഉയര്‍ന്നു. 3165 പേരാണ് ഡല്‍ഹിയില്‍ വൈറസ് ബാധമൂലം മരിച്ചത്.
India reports a spike of 22,752 new #COVID19 cases and 482 deaths in the last 24 hours. Positive cases stand at 7,42,417 including 2,64,944 active cases, 4,56,831 cured/discharged/migrated & 20,642 deaths: Ministry of Health & Family Welfare pic.twitter.com/scOqaO6gnr
— ANI (@ANI) July 8, 2020
Discussion about this post