ചെന്നൈ: തമിഴ്നാട്ടില്‍ വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3616 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 118594 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1636 ആയി ഉയര്‍ന്നു. നിലവില്‍ 45839 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം തെലുങ്കാനയിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1879 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 27612 ആയി ഉയര്‍ന്നു. 313 പേരാണ് ഇതുവരെ വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.
Tamil Nadu reported 3616 fresh COVID-19 cases and 65 deaths today, taking total cases to 1,18,594 and death toll to 1636. Number of active cases stands at 45839: State Health Department pic.twitter.com/PTiD84qwZg
— ANI (@ANI) July 7, 2020
Discussion about this post