മുംബൈ: മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് രോഗികള്‍ വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 5134 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 217121 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 9250 ആയി ഉയര്‍ന്നു. നിലവില്‍ 89294 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 118558 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ഡല്‍ഹിയില്‍ 2008 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 102831 ആയി ഉയര്‍ന്നു. 3165 പേരാണ് ഡല്‍ഹിയില്‍ വൈറസ് ബാധമൂലം മരിച്ചത്.
5134 new #COVID19 positive cases, 3296 discharged and 224 deaths in Maharashtra today. The total number of positive cases in the state stands at 2,17,121 including 1,18,558 recovered, 9250 deaths & 89,294 active cases: Public Health Department, Maharashtra pic.twitter.com/IGE0YTI61V
— ANI (@ANI) July 7, 2020