ഭോപ്പാല്‍: രാഷ്ട്രീയത്തില്‍ താന്‍ ഒരിക്കലും ചതിയും വഞ്ചനയും കാണിച്ചിട്ടില്ലെന്ന് ജോതിരാദിത്യ സിന്ധ്യ എംപി. അടുത്തിടെയാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് ചേക്കേറിയത്. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വിര്‍ച്വല്‍ ക്യാംപെയ്നില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഞാനും എന്റെ പിതാവും (മുന്‍ കോണ്‍ഗ്രസ് നേതാവ് മാധവ് റാവു സിന്ധ്യ) ഒരിക്കലും രാഷ്ട്രീയത്തില്‍ വിശ്വാസവഞ്ചനയും ചതിയും കാണിച്ചിട്ടില്ല. അതുകൊണ്ടാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളെ നേരിടേണ്ടി വരുന്നത്’, സിന്ധ്യ പറയുന്നു. ബിജെപിയെ വിശ്വസിച്ച് തന്നെ പൂര്‍ണ്ണമായി നല്‍കിയിരിക്കുകയാണെന്നും ഇതാണ് തന്റെ ഇപ്പോഴത്തെ കുടുംബമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷമാണ് സിന്ധ്യ, കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് എംഎല്‍എമാരോടൊപ്പം ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ ബിജെപി സിന്ധ്യയ്ക്ക് രാജ്യസഭാംഗത്വവും നല്‍കിയിരുന്നു. ഇതും വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
Discussion about this post