ബംഗളൂരു; കര്‍ണാടകയില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മന്ത്രി ജെസി മധുസ്വാമി. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയാണുള്ളതെന്ന് മന്ത്രി പറയുന്നു. സാമൂഹിക വ്യാപനമുണ്ടാവുന്നതില്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ ആശങ്കയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുംകുരു ജില്ലയുടെ ചുമതല വഹിക്കുന്നയാളാണ് മന്ത്രി മധുസ്വാമി. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, ഉപമുഖ്യമന്ത്രി സിഎം അശ്വത് നാരായണ്‍ എന്നിവര്‍ സമൂഹവ്യാപനം ഇല്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മധുസ്വാമിയുടെ പ്രസ്താവന.
മധുസ്വാമിയുടെ വാക്കുകള്‍;
‘സമ്പര്‍ക്കത്തെ തുടര്‍ന്ന രോഗം ബാധിച്ച് തുംകുരു കൊവിഡ് ആശുപത്രിയില്‍ പ്രവേശിച്ച എട്ട് പേരുടെ നില ഗുരുതരമാണ്. അവരുടെ ജീവന്‍ നിലനിര്‍ത്താമെന്നതിന് ഒരുറപ്പും നിലവില്‍ പറയാനാവില്ല. സാമൂഹിക വ്യാപനം ഉണ്ടാകുന്നുണ്ട് എന്നാണ് ഞങ്ങളിപ്പോള്‍ ഭയപ്പെടുന്നത്. രോഗവ്യാപനം തടയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്നാണ് ഇപ്പോള്‍ തോന്നുന്നത്.