ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1379 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയിലെ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. പുറത്തുവിട്ട കണക്ക് പ്രകാരം ഡല്‍ഹിയില്‍ ഇതുവരെ 100823 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 3115 ആയി ഉയര്‍ന്നു. നിലവില്‍ 25620 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 72088 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം തമിഴ്നാട്ടില്‍ പുതുതായി 3827 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 1,14,978 ആയി ഉയര്‍ന്നു. 61 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1571 ആയി. നിലവില്‍ 46,833 പേരാണ് ചികിത്സയിലുള്ളത്.
#COVID19 cases in Delhi cross 1 lakh mark, with 1379 new cases reported in the last 24 hours. Total number of cases stands at 1,00,823 including 72,088 recovered/discharged/migrated and 25,620 active cases. 48 deaths reported today; the death toll is at 3,115: Delhi Govt pic.twitter.com/C8MgN44I6t
— ANI (@ANI) July 6, 2020
Discussion about this post