മുംബൈ: മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5368 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 211987 ആയി ഉയര്‍ന്നു.
മുംബൈയില്‍ മാത്രം പുതുതായി 1201 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 85326 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേരാണ് മുംബൈയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 4935 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 204 പേരാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9026 ആയി ഉയര്‍ന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 87681 ആക്ടീവ് കേസുകളാണ് ഉള്ളത്.
Maharashtra recorded 5,368 new COVID-19 cases and 204 deaths in the last 24 hours, taking total number of cases to 2,11,987 and death toll to 9,026: Number of active cases stands at 87,681. Recovery rate among the patients is 54.37%: State Health Department pic.twitter.com/jojIS5cEsG
— ANI (@ANI) July 6, 2020
Discussion about this post