കോയമ്പത്തൂര്‍: കവര്‍ച്ചാശ്രമത്തിനിടെ എടിഎമ്മിന് തീപിടിച്ച് ആറ് ലക്ഷം രൂപയോളം കത്തിനശിച്ചു. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ രാസിപുരത്ത് സ്വകാര്യ എന്‍ജിനിയറിങ് കോളേജ് വളപ്പിലെ എടിഎം ആണ് കവര്‍ച്ചാ ശ്രമത്തിനിടെ ശ്രമം നടത്തിയത്.
കവര്‍ച്ചാശ്രമത്തിനിടെയാണ് സംഭവമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി എടിഎമ്മില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഫയര്‍ സര്‍വീസ് അധികൃതരെത്തി തീ അണയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കവര്‍ച്ചാശ്രമത്തിനിടെയാണ് സംഭവമെന്ന് വ്യക്തമായത്.
സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ നാലു പേര്‍ എടിഎമ്മില്‍ ഉണ്ടായിരുന്നതായി കണ്ടെത്തുകയും ചെയ്തു. ഗ്യാസ് വെല്‍ഡിങ് അനുബന്ധസാധനങ്ങളും അവരുടെ കൈവശമുണ്ടായിരുന്നു. വെല്‍ഡിങ് ശ്രമത്തിനിടയില്‍ എടിഎമ്മിന് അകത്തും തീ പിടിച്ചുവെന്നാണ് വിലയിരുത്തല്‍. ഇതോടെ കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറയുന്നു.
സ്വകാര്യബാങ്കിന്റെ എടിഎമ്മില്‍ ആറുലക്ഷം രൂപയാണ് ബാക്കിയുണ്ടായിരുന്നത്. കോളേജ് അടച്ചത് കാരണം മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. കോളേജിന് മാത്രമാണ് കാവലുണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Discussion about this post