മുംബൈ: മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമായി മുന്പോട്ട് പോകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 279 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ പോലീസ് സേനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5454 ആയി ഉയരുകയും ചെയ്തു.
1078 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 70 പേര് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായി സംസ്ഥാന പോലീസ് വക്താക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2,06,619 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 8822 ആയി ഉയരുകയും ചെയ്തു.
Discussion about this post