മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബി ജനാര്‍ദ്ദന പൂജാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച ജനാര്‍ദ്ദന പൂജാരിക്ക് പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നുമാണ് മകന് സന്തോഷ് ജെ പൂജാരി അറിയിച്ചത്.
ശനിയാഴ്ചയാണ് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് നേരത്തേ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാകാം ഇദ്ദേഹത്തിനും വൈറസ് ബാധ ഉണ്ടായത് എന്നാണ് നിഗമനം. വീട്ടിലെ ജോലിക്കാരില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് വൈറസ് ബാധിച്ചത്.
Discussion about this post