ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ വിയോഗം ഇപ്പോഴും കെട്ടടങ്ങാതെ മുന്പോട്ട് പോവുകയാണ്. ഇപ്പോള്‍ താരത്തിന്റെ വിയോഗത്തില്‍ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പാരാനോര്‍മല്‍ വിദഗ്ദര്‍. താരത്തിന്റെ മരണത്തിന് പിന്നില്‍ കറുത്ത വസ്ത്രം അണിഞ്ഞ ഒരാളെന്നാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയില്‍ നിന്നുള്ള പാരാനോര്‍മല്‍ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോണ്‍ ലാര്സണിന്റേയും ഭാര്യ ട്രീസ ലാര്സന്റേതുമാണ് വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ നിന്നുള്ള കോസ്മോ പാരാനോര്‍മല്‍ ആന്‍ഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ ചാറ്റിലാണ് ഇവരുടെ വാദം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
‘മറ്റൊരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. എന്നാല്‍ അത് ആര്‍ക്കു വേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണ്. ആത്മഹത്യയല്ല മരണ കാരണം. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് ഇതിനു പിന്നില്‍.’ട്രീസ ലാര്‍സന്‍ പറയുന്നു. സുശാന്ത് താമസിക്കുന്ന ബാന്ദ്രയിലെ ഫ്ളാറ്റില്‍ പ്രേതബാധയുണ്ടെന്ന ചില റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ഇതുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ പോലീസിനോടു പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.
വീട്ടിലെ പ്രേതബാധയുടെ കാര്യത്തില്‍ സുശാന്തിനും മനസില്‍ ഭയമുണ്ടായിരുന്നതായി റിയ പറയുന്നു. അവസാനനാളുകളില്‍ സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നതായി റിയ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാരാനോര്‍മല്‍ വിദഗ്ദരുടെയും വെളിപ്പെടുത്തല്‍.
അതേസമയം, സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതകള്‍ ഉണ്ടായിരുന്നില്ല. കഴുത്തില്‍ കയറ് മുറുകിയതിനെ തുടര്‍ന്നുണ്ടായ ശ്വാസ തടസത്തെ തുടര്‍ന്നാണ് സുശാന്ത് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനവും.
Discussion about this post