ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1509 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 23902 ആയി ഉയര്‍ന്നു.
ഏഴ് പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 295 ആയി ഉയര്‍ന്നു. 12703 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അതേസമയം കര്‍ണാടകയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ പുതുതായി 1925 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 23474 ആയി ഉയര്‍ന്നു. 37 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 372 ആയി ഉയര്‍ന്നു.
Telangana recorded 1,590 new COVID-19 cases and seven deaths today, taking the total number of cases to 23,902 including 12,703 recoveries and 295 deaths: State Health Department pic.twitter.com/LkenL2EKXD
— ANI (@ANI) July 5, 2020
Discussion about this post