മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 655 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 206619 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 151 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 8822 ആയി ഉയര്‍ന്നു. നിലവില്‍ 86040 ആക്ടവ് കേസുകളാണ് ഉള്ളത്.
മുംബൈയില്‍ മാത്രം പുതുതായി 1311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിലെ വൈറസ് ബാധിതരുടെ എണ്ണം 84125 ആയി ഉയര്‍ന്നു. 69 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മുംബൈയില്‍ മാത്രം മരിച്ചവരുടെ എണ്ണം4896 ആയി.
Maharashtra reported 6,555 new COVID-19 cases and 151 deaths today, taking total number of cases to 2,06,619 and death toll to 8,822. Number of active cases stands at 86,040: State Health Department pic.twitter.com/3qrpHE8UfY
— ANI (@ANI) July 5, 2020
Discussion about this post