മുംബൈ: സൗത്ത് മുംബൈയിലെ മഹാലക്ഷ്മി റെയ്സ കാഴ്സിന് സമീപത്തെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിന് ഒരാള്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. സാമ്രാട്ട് അശോക എന്ന 18 നില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്.
പരിക്കേറ്റ 19 പേരെ ആശുപത്രിയില പവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.തീയും പുകയും ഉയരുന്നതിനേത്തുടര്ന്ന് 96 ഓളം പേര് ഫ്ളാറ്റുകളില്‍ കുടുങ്ങിയിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ അഗ്നിശമന സേന ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിലുടെ 50 പേരെ രക്ഷപ്പെടുത്തിയതായി അധികൃതതര്‍ അറിയിച്ചു.
നിസാര പരിക്കുകളോടെ ആശുപത്രിയിലെത്തിയ 77 പേരെ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു. നിലവില്‍ ചികിത്സയിലുള്ളവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആറോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.
Discussion about this post