വാഷിംങ്ടണ്‍: അമേരിക്കയില്‍ കപ്പ് കേക്ക് മെഷീനുകളാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു ഗോല്‍ഗപ്പാ മെഷീന്‍. എങ്ങനെയാണോ ഒരു എടിഎം മെഷീന്‍ പ്രവര്‍ത്തിക്കുന്നത് അതേ രൂപത്തില്‍ തന്നേയാണ് ഇതും ക്രമീകരിച്ചിരിക്കുന്നത്.
അമേരിക്കയില്‍ കപ്പ് കേക്ക് മെഷീനുകളാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു ഗോല്‍ഗപ്പാ മെഷീന്‍. എങ്ങനെയാണോ ഒരു എടിഎം മെഷീന്‍ പ്രവര്‍ത്തിക്കുന്നത് അതേ രൂപത്തില്‍ തന്നെയാണ് ഇതും ക്രമീകരിച്ചിരിക്കുന്നത്. പണം നിക്ഷേപിച്ചാല്‍ മെഷീന്‍ നിങ്ങള്‍ക്ക് ഗോല്‍ ഗപ്പാ അല്ലെങ്കില്‍ പാനിപൂരി നല്‍കും.
എഡിജിപി ഹര്‍ദി സിംഗ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായത്. ആറ് മാസം എടുത്താണ് മെഷീന്‍ നിര്‍മ്മിച്ചതെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. ഭക്ഷണം സേഫാണ്, മറ്റാരും സ്പര്‍ശിക്കാതെ നേരിട്ട് ഉപഭോക്താവിലേക്ക് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഈ കോവിഡ് കാലത്ത് എന്തുകൊണ്ടും ഉപയോഗപ്പെടുത്താവുന്നതാണ് മെഷീന്‍.
Excellent CONTACT LESS Hygenic Pani Puri Machine DEVELOPED IN INDIA that works like an ATM 👏 The buttons can be easily santised. This is sure to be a hit during Corona times 👌👏 pic.twitter.com/rpZzJ2kWel
— Rosy (@rose_k01) July 2, 2020