ഉത്തര്‍പ്രദേശ് ആയുഷ് മന്ത്രിക്ക് കൊവിഡ്; കുടുംബത്തെ നിരീക്ഷണത്തിലാക്കി; യുപിയില്‍ രോഗം ബാധിക്കുന്നത് രണ്ടാമത്തെ മന്ത്രിക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മറ്റൊരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്ക് ആണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് കൊവിഡ് ബാധിച്ചത്. അദ്ദേഹം സഹറാന്‍പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മന്ത്രിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ധരം സിംഗിന്റെ കുടുംബാംഗളെ മുഴുവന്‍ നിരീക്ഷണത്തിലാക്കി. നേരത്തെ, ഗ്രാമവികസ മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ട് പേരും ചികിത്സയിലാണ്.
ഇതോടെ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്ന മന്ത്രിമാരുടെ എണ്ണം രണ്ടായി.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 24,850 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. ഇതുവരെ 19268 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.

Exit mobile version