മുംബൈ: കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ മുംബൈയില്‍ ആശങ്ക വര്‍ധിപ്പിച്ച് കനത്ത മഴ തുടരുന്നു. താനെ അടക്കമുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുകയാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. അടുത്ത 24 മണിക്കൂര്‍ കൂടെ മുംബൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കിയത്. കനത്ത മഴയെ തുടര്‍ന്ന് കടലും പ്രഷുബ്ധമായിരിക്കുകയാണ്.
അതേസമയം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7074 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 200064 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 295 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 8671 ആയി ഉയര്‍ന്നു. നിലവില്‍ 83295 ആക്ടീവ് കേസുകളാണ് ഉള്ളത്. മുംബൈയില്‍ മാത്രം 1108 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 68 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4827 ആയി.
കക
Discussion about this post