ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. ജൂലൈ 12 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മധുര ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ്ണ അടച്ചിടലിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ തീരുമാനം. മധുരയില്‍ ഇന്നലെ മാത്രം 287 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മധുര നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3423 ആയി. മധുരയില്‍ കൊവിഡ് ബാധിച്ച് 51 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മധുരയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 2405 പേര്‍ ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അതെസമയം തമിഴ്‌നാട്ടില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നേരത്തെ, ജൂലൈ 31 വരെ തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു.
Discussion about this post