ന്യൂഡൽഹി: മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് വഴിയാത്രക്കാരിയെ ഇടിച്ചിട്ട് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഡൽഹിയിലെ പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. മധ്യവയസ്കയായ സ്ത്രീക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗാസിപുരിലെ ചില്ല മേഖലയിലാണ് അപകടം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
പോലീസുകാരൻ കാറോടിച്ചിരുന്നത് അമിതവേഗത്തിലാണെന്ന് ദൃശ്യമാണ്. പാഞ്ഞുവന്ന കാർ സ്ത്രീയെ ഇടിച്ചു തെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടം നടന്ന സ്ഥലത്തേക്ക് ആളുകൾ ഓടിക്കൂടുകയും വാഹനം തടയാൻ ശ്രമിക്കുകയും ചെയ്തപ്പോൾ കാർ നിർത്താതെ സ്ത്രീക്ക് മുകളിലൂടെ പാഞ്ഞുപോവുകയായിരുന്നു.
ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടറായ യോഗേന്ദ്രയാണ് വാഹനമോടിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് അപകടകരമായ വിധത്തിൽ അമിതവേഗത്തിലാണ് ഇയാൾ കാറോടിച്ചതെന്ന് പോലീസ് പറഞ്ഞു.
#WATCH Delhi: A car ran over a woman near Chilla Village in Delhi yesterday. Police say, "The accused is a Sub-Inspector; he was under the influence of alcohol at the time of incident. He has been arrested. Injured is undergoing treatment at hospital." pic.twitter.com/SfJdGQ7pHa
— ANI (@ANI) July 4, 2020
Discussion about this post