ന്യൂഡല്‍ഹി: ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വൈകിട്ട് ഏഴു മണിക്കാണ് ഭൂചലനമുണ്ടായത്. രാജസ്ഥാനിലെ ആല്‍വാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഡല്‍ഹി, ഹരിയാനയിലെ ഗുരുഗ്രാം, ഉത്തര്‍പ്രദേശിലെ നോയിഡ, ചണ്ഡീഗഡ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ ഭൂമികുലുങ്ങി. എന്നാല്‍ ആളപായവും നാശനഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പതിനൊന്നോളം ചെറുഭൂചലനങ്ങളാണ് ഡല്‍ഹിയിലും പരിസരപ്രദേശത്തും ഉണ്ടായത്.
Discussion about this post