ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ലഡാക്കില്‍ നിന്നുള്ള പ്രദേശവാസികളുടെ വീഡിയോ പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
‘ലഡാക്കിലുള്ളവര്‍ പറയുന്നു; ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തുവെന്ന്. നമ്മുടെ പ്രധാനമന്ത്രി പറയുന്നു: ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തിട്ടില്ല എന്ന്. ഇതില്ആരോ ഒരാള്‍ കള്ളം പറയുകയാണ്, തീര്‍ച്ച. – എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. ലഡാക്ക് സംസാരിക്കുന്നു എന്ന പേരിലാണ്് രാഹുല്‍ വീഡിയോ പങ്കുവെച്ചത്.
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് പ്രദേശവാസികള്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ പ്രദേശത്ത് ചൈന അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഗാല്‍വന്‍ താഴ്വരയില് നടന്ന ഏറ്റുമുട്ടലിന് പിന്നാലെ ചൈന ഇന്ത്യയുടെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഭൂമി കൈയ്യേറിയിട്ടില്ലെങ്കില്‍ അതിര്‍ത്തിയില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.
Ladakhis say:
China took our land.PM says:
Nobody took our land.Obviously, someone is lying. pic.twitter.com/kWNQQhjlY7
— Rahul Gandhi (@RahulGandhi) July 3, 2020
Discussion about this post